അടൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചു പിടിക്കുമോ ? എല്‍.ഡി.എഫ് – യു.ഡി.എഫ് സാധ്യത ഇവരിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ അടൂരില്‍ എല്‍ ഡി എഫ് – യു ഡി എഫ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തെളിഞ്ഞു. സി.പി.ഐ പാര്‍ട്ടി തീരുമാനം അനുസരിച്ച് സിറ്റിംഗ് എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ മത്സര രംഗത്ത് ഇല്ല. അഡ്വ. സി.എ അരുണ്‍ കുമാര്‍, ജി.സരസ്വതി, അഡ്വ.കെ.വിനോദ് കുമാര്‍ എന്നിവരെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. കായംകുളം സ്വദേശിയായ സി.എ അരുണ്‍ കുമാര്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ജി.സരസ്വതി കുളക്കട സ്വദേശിനിയും നിലവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷന്‍ മെമ്പറുമാണ്. അഡ്വ.കെ.വിനോദ് കുമാര്‍ നിലവില്‍ സി.പി.ഐയുടെ കുളക്കട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എ.ഐ.എസ്.എഫ് ന്റെ മുന്‍ സംസ്ഥാന നേതാവുമാണ്.

അടൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കും. ബാബു ദിവാകരന്‍, വി.റ്റി. അജോമോന്‍, സജിത കണ്ണന്‍, അനന്തു ബാലന്‍ എന്നിവരെയാണ് അടൂരില്‍ പരിഗണിക്കുന്നത്. യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ട്‌, അടൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ്‌ ബാബു ദിവാകരന്‍. എനാദിമംഗലം സ്വദേശിയായ അജോമോന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. നിലവില്‍ ഡി.സി.സി സെക്രട്ടറിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ അടൂരില്‍ മത്സരിച്ച യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ട്‌ പരേതനായ എം.ജി കണ്ണന്റെ ഭാര്യയാണ് സജിത കണ്ണന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ 25,460 വോട്ടിന്റെ മുന്‍ ഭൂരിപക്ഷം തന്റെ കന്നിയങ്കത്തിലൂടെ 2919 വോട്ടുകളാക്കി മാറ്റി എം.ജി.കണ്ണന്‍ അടൂര്‍ മണ്ഡലത്തെ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റിയിരുന്നു. ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 2025 മെയ്‌  11ന് കുഴഞ്ഞു വീണ് മരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അനന്തു ബാലന്‍. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരും പരിഗണനയില്‍ ഉണ്ടെന്നാണു സൂചന. എം പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനമാണ് നിലവിലുള്ളത്. അതിനാല്‍ പട്ടികയിലുള്ള നാലുപേരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയായേക്കും. എന്തായാലും അടൂരില്‍ ഈ വരുന്ന നിയമ സഭാ തെരഞ്ഞടുപ്പില്‍ ഇരുമുന്നണികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നതില്‍ സംശയമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...