പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍ ; കര്‍ശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പന്തളം നഗരസഭയിലെ 2, 4 വാര്‍ഡുകള്‍, തിരുവല്ല നഗരസഭയിലെ 2, 4, 11, 36 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലാണ്. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 18 വരെ ഇവിടെ നിയന്ത്രണങ്ങള്‍ ബാധകമാണ്.

ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ ഉടനീളം ഈ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തും.
പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...