അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് വണ്ണിന്റെ ആഭിമുഖ്യത്തിൽ വൈസ് മെനെറ്റ്സ് പദ്ധതിയായ അടുക്കളത്തോട്ടം പദ്ധതി ഡിസ്ട്രിക്ട് വണ്ണിലെ വൈസ് മെൻ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല പച്ചക്കറി വിത്ത് വിതരണവും വിത്ത് പാകൽ ഉദ്ഘാടനവും നടത്തി. വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ ആദിതേയത്വത്തിൽ ആനന്ദപ്പള്ളി പൗർണമി വിനോദ് വാസുക്കുറുപ്പിന്റെ ഭാവനാങ്കണത്തിൽ ജില്ലാ വൈസ് മെനെറ്റ്സ് കോർഡിനേറ്റർ ഡോ. സ്മിതാ സാറ പാടിയറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുമൺ സെൻട്രൽ ക്ലബ് പ്രസിഡന്റ് അഡ്വ. ജോൺസൺ എം എസ് സ്വാഗതവും ഡിസ്ട്രിക്ട് ഗവർണർ ബിനു വാരിയത്ത് ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. തുടർന്ന് സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡയറക്ടർ അഡ്വ. ജേക്കബ് വര്ഗീസ് കെ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ പ്രവർത്തന മികവിന് വിനോദ് വാസുക്കുറുപ്പിനെയും സുനി വിനോദിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. സമൂഹത്തിൽ ഇന്ന് ജനത അനുഭവിക്കുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ വിഷരഹിത പച്ചക്കറി എന്ന ആശയത്തോടെ വൈസ് മെൻ ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എല്ലാ വൈസ് മെൻ കുടുംബത്തിലും സ്വന്തമായി പച്ചക്കറി ഉത്പാദനം നടത്തി ആരോഗ്യ സംരക്ഷണം പരിപാലിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയുടെ കാഴ്ചപ്പാട് എന്ന് ഡി ജി ബിനു വാരിയത്ത് പറഞ്ഞു. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ മഴമറയ്ക്കുള്ളിൽ വിത്ത് പാകൽ കർമ്മവും നിർവ്വഹിച്ചു.
ക്ലബ് അംഗങ്ങൾ ഒക്ടോബർ മാസം ആദ്യം നടീൽ ആരംഭിച്ച് തുടർ മാസങ്ങളിൽ പുരോഗമനം വിലയിരുത്തി നല്ല പച്ചക്കറിതോട്ടം പരിപാലിക്കുന്നവർക്ക് ഡിസംബർ മാസം വിജയികൾക്ക് സമ്മാനവും പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് ഡിസ്ട്രിക്ട് സെക്രട്ടറി അലക്സ് പി മാത്യു, ട്രെഷറർ ലിസ്സൺ വർഗീസ്, ഡി ജി ഇലക്റ്റഡ് മാത്യു മാതിരം പള്ളി, കൊടുമൺ ക്ലബ് വൈസ് മെനെറ്റ്സ് പ്രസിഡന്റ് ലിജി ജോൺസൺ, സെക്രട്ടറി സുനി വിനോദ്, ജില്ലാ കൾച്ചറൽ കോർഡിനേറ്റർ മണി വിജയൻ, ബിനോയ് യോഹന്നാൻ, വത്സമ്മ തോമസ്, ഫിലിപ്പോസ് കെ, വിബി വർഗീസ്, പി വിജയകുമാർ, ജോൺസൺ കുളത്തുങ്കരോട്ട്, പി സി വിജയകുമാർ, വിനോദ് വാസുക്കുറുപ് തുടങ്ങി മറ്റ് ക്ലബ് ഭാരവാഹികൾ, പ്രതിനിധികൾ മറ്റും പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































