പിണറായി വളര്‍ന്നപ്പോള്‍ പാര്‍ട്ടി ചെറുതായോ ; അതോ കോടിയേരിയെയും പാര്‍ട്ടി തഴഞ്ഞോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍റെ വിയോഗം സിപിഎമ്മിനും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചും തീരാത്ത നഷ്‌ടമായാണ് രാഷ്‌ട്രീയ കേരളം വിലയിരുത്തിയിരുന്നത്. തങ്ങള്‍ ഒരിക്കല്‍ പോലും കണ്ണുനിറഞ്ഞ് കണ്ടിട്ടില്ലാത്ത പിണറായി വിജയനെ ആദ്യമായി ഒരു വേദിയില്‍ വികാരാധീനനായി കണ്ടതും കോടിയേരിയുടെ മരണാനന്തര ചടങ്ങിലായിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്‌ണന് അന്ത്യയാത്രയ്ക്ക് വേണ്ടത്ര ഒരുക്കങ്ങള്‍ നല്‍കിയില്ല എന്നതാണ് നിലവില്‍ ഉയരുന്ന ആരോപണം. കോടിയേരി ബാലകൃഷ്‌ണന്‍റെ ഭൗതികശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയതാവട്ടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും.

കോടിയേരിക്കാള്‍ പിണറായി പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്നും വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്‌ച്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അത് മാറ്റിവെയ്‌ക്കുവാന്‍ പിണറായി തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞതിന്‍റെ പിറ്റേദിവസം പുലര്‍ച്ചയ്‌ക്ക് തന്നെ പിണറായി വിദേശത്തേയ്‌ക്ക് പറന്നുവെന്നും തലസ്ഥാനത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ മുഖ്യമന്ത്രിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നുവെന്നാണ് കെപിസിസി അധ്യക്ഷന്‍റെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ കേവലം പ്രതിപക്ഷ ആരോപണമായി മാത്രം ഇതിനെ തള്ളിക്കളയുവാന്‍ സാധ്യമല്ല. കാരണം തലസ്ഥാനത്ത് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്‌ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷികവേളയില്‍ വെളിപ്പെടുത്തിയിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്‍റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്ന് മക്കള്‍ പറഞ്ഞിരുന്നു എന്നായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഭൗതിക ശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂരിലേയ്‌ക്ക് പോയതെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം. ഈ വിശദീകരണമാണ് കോടിയേരിയുടെ കുടുംബത്തിന്‍റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞിരിക്കുന്നത്. അതുമാത്രമല്ല പാര്‍ട്ടിയുടെ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റില്‍പറത്തിയായിരുന്നു കോടിയേരിയുടെ മൃതദേഹം സംസ്‌കരിച്ചത്. പാര്‍ട്ടി കൊടിപിടിച്ച് ഒരുമിച്ച് തന്നോടൊപ്പം നേതൃനിരയില്‍ വന്ന ഉറ്റ ചങ്ങാതിക്കും മേലെയിരുന്നു പിണറായിയുടെ വിദേശയാത്ര എന്നത് ഖേദകരമാണ്.

മാത്രമല്ല ആഭ്യന്തര മന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും എംഎല്‍എയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയ്‌ക്ക് എല്ലാ ബഹുമതികളോടു കൂടിയും വേണമായിരുന്നു കോടിയേരിയ്‌ക്ക് പാര്‍ട്ടി യാത്രയയപ്പ് നല്‍കുവാന്‍. എന്നാല്‍ കോടിയേരിയുടെ കുടുംബം തന്നെ ഇതില്‍ ആരോപണവുമായി മുന്നോട്ട് വരുമ്പോള്‍ പാര്‍ട്ടി അത് എങ്ങനെ നിരസിക്കുമെന്നും കണ്ടറിയണം. മാത്രമല്ല, പാര്‍ട്ടിയ്‌ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച സമുന്നതനായ നേതാവിന്‍റെ ഭൗതികശരീരത്തോട് പാര്‍ട്ടി തന്നെ ഇത്തരത്തില്‍ പെരുമാറിയെങ്കില്‍ പാര്‍ട്ടിയെക്കാളും വലുതാണോ പിണറായിയെന്നും അതല്ല പിണറായി വളര്‍ന്നപ്പോള്‍ പാര്‍ട്ടി ചെറുതായോ എന്നും കൊടിപിടിച്ച് നടക്കുന്ന അണികളും വിലയിരുത്തേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...