വൈസ്മെന്‍ ക്ലബ്ബ് ഓഫ്‌ അടൂര്‍ സെന്‍ട്രല്‍ : 30മത് വാര്‍ഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വൈസ്മെൻ ക്ലബ് ഓഫ് അടൂർ സെൻട്രലിന്റെ 30മത് വാര്‍ഷികാഘോഷം അടൂര്‍ എം.എല്‍.എ അഡ്വ.സി.വി ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജിനു കോശി അധ്യക്ഷത വഹിച്ചു. തൂഫാൻ പോലെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വൈസ്മെൻ ക്ലബ്ബിലെ ഓരോ അംഗങ്ങളും യോദ്ധാക്കളായി മാറണമെന്ന് വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ പ്രസിഡന്റ് ഡോ.എ.കെ ശ്രീഹരി പറഞ്ഞു. യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് സോൺ-1 ലെഫ്റ്റനെന്റ് റീജിയണൽ ഡയറക്ടർ അഡ്വ.എബി തോമസ് നിർവഹിച്ചു.

മുൻ ലെഫ്റ്റനന്റ് റീജണൽ ഡയറക്ടർ പ്രൊഫ.ജോൺ എം.ജോർജ്ജ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ രാഹുൽ എസ്.കുമാർ റീജണൽ പ്രോജക്ട് ആയ റിനൽ കെയറിന് ക്ലബ്ബിന്റെ ആദ്യ ഗഡുവായ അരലക്ഷം രൂപ കൈമാറി. ഡിസ്ട്രിക്ട് ഗവർണർ ജോബി തോമസ് 2025-2026 വർഷത്തെ മെറിറ്റ് നൈറ്റിലെ അവാർഡുകൾക്ക് അർഹരായവർക്കുള്ള എൻഡോമെന്‍റ്കള്‍ വിതരണം ചെയ്തു. മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ലോഗോ മുൻ ഡിസ്ട്രിക്ട് ഗവർണർ ജേക്കബ്ബ് വൈദ്യൻ പ്രകാശനം ചെയ്തു.

ക്ലബ്ബിലെ ചാർട്ടർ മെമ്പേഴ്സിനെ സ്ഥാനമേറ്റ പ്രസിഡന്റ് സിജോ ജോണും അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു. അടൂർ നഗരസഭ കൗൺസിലർമാരായ അഡ്വ.ബിജു വർഗീസ്, നെസ്മൽ കാവിള, വൈ.എം.സി.എ പ്രസിഡന്റ് തോമസ് ജോൺ, തോമസ് മാത്യു, ബിനു വാര്യത്ത്, രാജൻ അനശ്വര, ബാബു ജോർജ്ജ്, അലൻ അലക്സാണ്ടർ, ഡോ.ജോൺ മാത്യു, സാജൻ ജോർജ്, ജിനു എസ്.ബേബി, ജോർജ്ജ് തോമസ്, റെജി വി. സാമുവൽ, പ്രവീൺ കുമാർ, സാം തോമസ്, ജയ ജോൺ, ആൻസി ജിനു, ഡോ.ജിജി ജോൺ, സ്റ്റെഫ്‌സി സിജോ, ജിക്കി റോഷൻ, അഭിഷേക് ഷാജി, ജുവാനാ ജിനു, എന്നിവർ പ്രസംഗിച്ചു.

2026 – 2027 വൈസ് മെൻ ക്ലബ് ഭാരവാഹികളായി സിജോ ജോൺ (പ്രസിഡന്റ്), അലൻ കെ.അലക്സാണ്ടർ (സെക്രട്ടറി), ജിനു എസ്.ബേബി (ട്രഷറർ), നിഷ എബി (വൈസ് പ്രസിഡന്റ്), സുജ സാജൻ (വൈസ് ഗയ്‌), ജിനു കോശി (ജോയിന്റ് സെക്രട്ടറി), ജെയ്സൺ ജോണി (പ്രോഗ്രാം കോർഡിനേറ്റർ), ജോർജ്ജ് തോമസ് (ബുള്ളറ്റിൻ എഡിറ്റർ), പ്രൊഫ. ജോൺ എം.ജോർജ്ജ് (ക്ലബ്ബ് പേട്രാൻ), രാജൻ അനശ്വര – ബാബു ജോർജ് (ക്ലബ്‌ അഡ്വൈസേർസ്), പ്രവീൺ കുമാർ (ക്ലബ്ബ് ഹിസ്‌റ്റോറിയൻ) എന്നിവരെയും വൈസ് മീനെറ്റ്സ് ക്ലബ്ബ് ഭാരവാഹികളായി ജാൻസി ജോണി (പ്രസിഡന്റ്), ഷൈനി റെജി (സെക്രട്ടറി), ആൻസി ജിനു (ട്രഷറർ) എന്നിവരെയും വൈസ് ലിങ്ങ്സ് ക്ലബ്ബ് ഭാരവാഹികളായി അഭിഷേക് ഷാജി (പ്രസിഡന്റ്), ജുവാനാ ജിനു (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...