ആഗ്രഹം സഫലം ; അയ്യന്റെ സന്നിധിയില്‍ സോപാനസംഗീതവുമായി ബഹറിനില്‍ നിന്നു കലാകാരന്മാര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ആഗ്രഹം സഫലമായതിന്റെ സായൂജ്യത്തിലാണ് സോപാനസംഗീതം കലാകാരന്മാരായ അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ബഹറിനില്‍ ജോലി ചെയ്യുമ്പോഴും അയ്യന്റെ മുന്നില്‍ കീര്‍ത്തനം ആലപിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. സന്നിധാനത്ത് സോപാനസംഗീതം അവതരിപ്പിക്കാനായി ഇരുവരും പ്രത്യേക അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. സന്നിധാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇവരുടെ കലാവിരുന്ന് അയ്യപ്പ ഭക്തര്‍ക്ക് ഭക്തിസാന്ദ്രമായ സംഗീത അനുഭവമായി.

‘സോപാനം വാദ്യകലാസംഘം ബഹറിന്‍’ അംഗങ്ങളാണ് അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ഇവര്‍ക്കൊപ്പം നാട്ടിലെ താളം കലാകാരന്‍ യു. സച്ചിനുമുണ്ടായിരുന്നു സന്നിധാനത്തെ സംഗീതപരിപാടിയില്‍. അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ ഒപ്പമാണ് ഇവര്‍ ശബരിമലയില്‍ എത്തിയത്. വിപിന്‍ദേവ് സ്വന്തമായി രചിച്ച് സംഗീതം നല്‍കിയ കീര്‍ത്തനങ്ങളാണ് ആലപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....