കേന്ദ്രസർക്കാർ തയ്യൽ തൊഴിലാളികൾക്കൊപ്പം : വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തയ്യൽ തൊഴിലാളികളടക്കമുള്ള കൈത്തൊഴിൽ ചെയ്യുന്നവരോടൊപ്പമാണ് കേന്ദ്ര സർക്കാർ എന്നും നിലനിന്നിട്ടുള്ളതെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൈത്തൊഴിൽ മേഖലയ്ക്ക് വേണ്ടിയാണ് ഇ-ശ്രം പദ്ധതി അടക്കം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം ഒഫ് ഇന്ത്യയുടെ നാലാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. തയ്യൽ തൊഴിലാളികളുടെ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പാളയത്ത് നിന്നാരംഭിച്ച പ്രകടനം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു. ദേശീയ പ്രസിഡന്റ് പി. അറുമുഖം അദ്ധ്യക്ഷനായി.

എം.പിമാരായ ഡോ. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം ഒഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എൻ.സി. ബാബു, എ.കെ.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സോമൻ, ദേശീയ സെക്രട്ടറിമാരായ ജി.കാർത്തികേയൻ, ജി.സജീവൻ, എം.കെ.പ്രകാശൻ, സ്വാഗതസംഘം ചെയർമാൻ എസ്.സതികുമാർ, സഞ്ജയ്ബാലു, ദേശീയ ട്രഷർ വിക്കി നാഗേശ്വരറാവു, അശോക് കുമാർ, എ.എസ്. കുട്ടപ്പൻ, ജനാർദ്ദനൻ, കെ.കെ. ബേബി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിജയകുമാർ (ദേശീയ പ്രസിഡന്റ്, തമിഴ്നാട്), എൻ.സി. ബാബു (ജനറൽ സെക്രട്ടറി, കേരളം), വിക്കി നാഗേശ്വർറാവു (ട്രഷറർ, ആന്ധ്രാപ്രദേശ്), ജി. കാർത്തികേയൻ, എസ്. സതികുമാർ, അശോകൻ (വൈപ്രസിഡന്റുമാർ), ജി. സജീവൻ, എം.കെ. പ്രകാശൻ, ബാലു (തമിഴ്നാട്, സെക്രട്ടറിമാർ) എന്നിവരെയും 30 അംഗ ദേശീയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...