സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ; അരി വിതരണം ഉടനെന്ന് മന്ത്രി ജി ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. മന്ത്രി വി. ശിവൻകുട്ടിയുമായുള്ള ചർച്ചയിലാണ് തീരുമാനം എടുത്തത്. വിദ്യാഭ്യാസ വകുപ്പ് കുടിശിക നൽകാത്തതിനെ തുടർന്നാണ് സ്കൂളുകൾക്കുള്ള അരിവിതരണം സപ്ലൈകോ നിറുത്തിയത്. ഇതേത്തുടർന്നാണ് മന്ത്രിമാർ ചർച്ച നടത്തിയത്.പദ്ധതിയ്ക്കുള്ള നാലാം പാദത്തിലെ അരി എഫ്.സി.ഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം.

അരി കുറവുള്ള സ്‌കൂളുകളിൽ ലഭ്യമാക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനായുള്ള അനുമതിയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...