ജലജീവന്‍മിഷന്‍ പദ്ധതി നടപ്പാക്കുന്നതോടെ മാതൃകയാകുന്ന സംരംഭത്തിനാണ് സംസ്ഥാനം നേതൃത്വം നല്‍കുന്നത് : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :   കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജലജീവന്‍മിഷന്‍ പദ്ധതി നടപ്പാക്കുന്നതോടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒരു വലിയ സംരംഭത്തിനാണ് സംസ്ഥാനം നേതൃത്വം നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക ആകുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമായ സമഗ്ര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വരണ്ട കാലവസ്ഥയിലേക്ക് പോകുന്നു. ഭൂഗര്‍ഭ ജലം കുറഞ്ഞു ശുദ്ധജലക്ഷാമം വര്‍ധിച്ച് വരുന്നു. ഇതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ദീര്‍ഘകാലമായി പരിഹാരം ആവശ്യപ്പെടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഗണന കൊടുത്തുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. 63.28 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയിലൂടെയാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30.86 കോടിരൂപയുടെ നിര്‍മാണപ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. സ്ഥലമടുപ്പ് പൂര്‍ത്തിയായാല്‍ മറ്റുള്ള സ്ഥലത്തേക്കും പദ്ധതി നടപ്പാക്കും. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 63.28 കോടി രൂപയുടെ കുടിവെള്ളപദ്ധതിയിലൂടെ പഞ്ചായത്തിലെ 4133 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭിക്കും. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ മലയാലപ്പുഴ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

ആന്റോ ആന്റണി എംപി മുഖ്യാതിഥിയായ ചടങ്ങില്‍ മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍ , രാഹുല്‍ വെട്ടൂര്‍, എല്‍സി ഈശോ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുമാരി ചാങ്ങയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.വളര്‍മതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ബിജു, കേരള വാട്ടര്‍ അതോററ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.മനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...