മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്നാട് കേരള അതിർത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ. പാറശ്ശാല കരുമാനൂർ ബി.ഡി നിവാസിൽ ബർണാഡ്(50) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അതിർത്തി മേഖലകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം വൈകുന്നേരം കാരക്കോണത്തിന് സമീപം പുല്ലന്തേരിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ രണ്ടു വളകളുമായി എത്തിയ പ്രതി വ്യാജ പേരും, മേൽവിലാസവും നൽകി 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി.

പണം മൊത്തമായി കൊടുക്കാൻ ആസമയത്ത് സാധിച്ചില്ല. അതിനാൽ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നൽകിയിട്ട് ബാക്കി തുക ഒരു മണിക്കൂറിനു ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമയെത്തി സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടർന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വെള്ളറട പോലീസിൽ ഏൽപ്പിച്ചു. വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി രാവിലെ കാരക്കോണത്ത് മറ്റൊരു സ്ഥാപനത്തിൽ രണ്ടു വളകൾ പണയപ്പെടുത്തി 70,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...