പോലീസ് നടപടിയില്‍ തെറ്റില്ല ; പി.സി ജോര്‍ജ് പ്രസ്താവന പിന്‍വലിക്കണമായിരുന്നു – രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. വിദ്വേഷ പരാമര്‍ശം പി.സി ജോര്‍ജില്‍ നിന്നുണ്ടായെങ്കില്‍ 153 എ തന്നെയെ പോലീസിന് ചുമത്താന്‍ സാധിക്കൂ. ഇത് ജാമ്യമില്ലാ വകുപ്പാണ്. പി.സി ജോര്‍ജ് തെറ്റ് ചെയ്‌തെങ്കില്‍ നിയമനടപടി നേരിടുക തന്നെ വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി.സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഒരു നേതാവ് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെയാണ് സംസാരിക്കേണ്ടത്. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പി.സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയായിരുന്നു വേണ്ടത്’. രമേശ് ചെന്നിത്തല പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പി.സി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പി.സി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....

ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

0
ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍...