പഞ്ചസാരയും പശുവിൻ പാലും ചേർക്കാതെ കിടിലൻ കാരറ്റ് ഷേക്ക്‌

For full experience, Download our mobile application:
Get it on Google Play

ക്ഷീണം അകറ്റുന്ന ഷേക്കുകളിൽ മുന്നിട്ടു നിൽക്കുന്നതാണ് കാരറ്റ് ഷേക്ക്. മിൽക്ക് ഷേക്കിന്റെ രുചി പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ്. ഈ ചൂട് കാലത്ത് പ്രത്യേകിച്ച് നല്ല തണുപ്പോടെ ഷേക്ക് കിട്ടിയാൽ കുടിക്കാത്തവർ വിരളമാണ്. കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആൻറി ഓക്സിഡൻറുകളും ആണ്‌ കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. സാധാരണയായി പഞ്ചസാരയും പശുവിൻ പാലും ചേർത്തുണ്ടാക്കുന്ന കാരറ്റ് ഷേക്കിനെ കുറച്ച് വ്യത്യസ്തമായ രുചിയിൽ ഹെൽത്തി ആയി ഉണ്ടാക്കിയെടുത്താലോ?

ചേരുവകൾ:
• കാരറ്റ് – 2
• ശർക്കര – 2
• ഏലക്ക – 1
• തേങ്ങാ പാൽ – 2 ഗ്ലാസ്
• കസ്കസ് (ബേസിൽ സീഡ്) – 1 ടേബിൾസ്പൂൺ
• ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

കസ്കസ് വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക. കാരറ്റ് ഒരു നുള്ള് ഉപ്പ്‌ ചേർത്ത് വേവിച്ചെടുക്കുക. ശർക്കര കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു സിറപ്പ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം അരിച്ചെടുക്കുക. ഒരു ഗ്രൈൻഡറിലേക്കു കാരറ്റും ശർക്കര ലായനിയും ഏലക്കായും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത്‌ നന്നായി അരച്ചെടുക്കുക. ശേഷം കസ്കസ് ഇട്ടു കൊടുത്ത്‌ ഇളക്കികൊടുക്കാം. നമ്മുടെ ഹെൽത്തി കാരറ്റ് ഷേക്ക് റെഡി ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...