വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല, മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം ; ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ. പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ ഓർമ്മയുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കാലം സത്യം തെളിയിക്കുമെന്നും പറഞ്ഞു. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഎം 10 വർഷം മുമ്പ് സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ്. മോറൽ പോലീസിംഗ് നടത്തിയ പാർട്ടി ആണ് സിപിഎം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇപ്പോൾ സിപിഎമ്മോ മുഖ്യമന്ത്രിയോ മിണ്ടുന്നില്ല. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. നാളത്തെ ദേശാഭിമാനി പത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഡബിൾ സ്പീഡ് ആണ് പോലീസ് എടുത്തത്. ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിന്റെ കേസിൽ അതൊന്നും കാണുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് നീതി ഉണ്ടാകുന്നില്ല. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നത് അനുസരിച്ചാണ് പോലീസ് ഇടപെടുന്നത്. കഴിഞ്ഞ പത്തു വർഷക്കാലം ഇത്തരം ആരോപണങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രി ​ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...