പീരുമേട് താലൂക്ക് ആശുപത്രിക്ക് കൈത്താങ്ങായി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ; 1.35 കോടിയുടെ പദ്ധതികൾ ​

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ദീർഘനാളായി അവഗണന നേരിട്ടിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുത്തൻ പ്രതീക്ഷയേകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി 1 കോടി 35 ലക്ഷത്തി പതിനൊന്നായിരത്തി എൺപത് രൂപയുടെ വൻ പദ്ധതികളാണ് കരട് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ​ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ആധുനിക സജ്ജീകരണങ്ങൾക്കുമായി വലിയ തുക മാറ്റിവെച്ചത് മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. മരുന്ന് വാങ്ങുന്നതിനായി 30 ലക്ഷം രൂപയും ലാബ് സംബന്ധമായ ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപയും നീക്കിവെച്ചു. സെക്കൻഡറി പാലിയേറ്റീവ് കെയർ വിഭാഗത്തിനായി 10 ലക്ഷം രൂപയും, ഈ വിഭാഗത്തിലേക്ക് ആവശ്യമായ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമായി 5 ലക്ഷം രൂപയും അനുവദിച്ചു.

പാരാമെഡിക്കൽ ജീവനക്കാരുടെ വേതനം നൽകുന്നതിനായി 6,11,380 രൂപ വകയിരുത്തിയിട്ടുണ്ട്. ​ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും ദൈനംദിന ചെലവുകൾക്കായി 20 ലക്ഷം രൂപയും നീക്കിവെച്ചു. പ്രിന്റിംഗ്-സ്റ്റേഷനറി ആവശ്യങ്ങൾക്കായി 8 ലക്ഷം രൂപയും ആശുപത്രിയിലെ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിന് 1.5 ലക്ഷം രൂപയും ബജറ്റിലുണ്ട്. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കർ, വൈസ് പ്രസിഡൻ്റ് ജോൺ.പി. തോമസ് ആരോഗ്യ ക്ഷേമകാര്യ ചെയർമാൻ നിക്സൺ ജോർജ് എന്നിവരറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...