ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി പാർവ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുമല സ്വദേശി സോമരാജിനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകത്തെ വീട്ടിൽ സോമരാജ് ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വർഷമായി സോമരാജിന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് പാർവ്വതിയും കുടുംബവും. കുറച്ച് നാളുകളായി വാടകതുക പാ‍ർവ്വതി സോമരാജിന് നൽകാറില്ലായിരുന്നു.

ഒപ്പം പലപ്പോഴായി ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയും സോമരാജിൽ നിന്ന് കടം വാങ്ങിയിരുന്നു. ഈ തുകയും വാടകയും നൽകി വീട് ഒഴിഞ്ഞ് തരണമെന്ന് സോമരാജ് ആവശ്യപ്പെട്ടെങ്കിലും പാർവ്വതി തയ്യാറായില്ല. പിന്നാലെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ സോമരാജ് പരാതി നൽകിയിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പാർവ്വതി സുഹൃത്തായ മുഹമ്മദ് സുഹൈലിന് ക്വട്ടേഷൻ നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....