നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കാർവാർ സ്വദേശി സന ഷെയ്ക്ക് ആണ് പോലീസിന്‍റെ പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്സിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളം ആയി നഴ്സിംഗ് സ്റ്റുഡന്റ് എന്ന വ്യാജേന ഈ ആശുപത്രിയിൽ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല. ഇതു മുതലെടുത്ത് സർജറി വാർഡിൽ ഉൾപ്പെടെ സന ഷെയ്ക്ക് എത്തുകയും ചെയ്തു.

ഇതിനിടെ കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാർക്ക് തോന്നിയ സംശയമാണ് യുവതിയെ കുടുക്കിയത്. പിന്നാലെ പോലീസ് പിടിയിലാകുന്നതും. ചോദ്യം ചെയ്യലിൽ താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന സന പോലീസിനോട് പറഞ്ഞു. ബിംസിൽ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...