നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കാർവാർ സ്വദേശി സന ഷെയ്ഖ് ആണ് പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്സിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളമായി നഴ്സിംഗ് വിദ്യാര്‍ത്ഥിനി എന്ന വ്യാജേന ഈ ആശുപത്രിയിൽ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല.

ഇത് മുതലെടുത്ത് സർജറി വാർഡിൽ ഉൾപ്പെടെ യുവതി എത്തുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാർക്ക് തോന്നിയ സംശയമാണ് യുവതി പിടിയിലാകുന്നതിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന സന പൊലീസിനോട് പറഞ്ഞു. ബീംസിൽ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തായാലും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...