വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിപ്പ് ; പാലക്കാട് 26കാരി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജനാണ് (26) പിടിയിലായത്. ഗുരുവായൂർ ടെമ്പിൾ പോലീസാണ് പ്രതിയെ പിടികൂടിയത്. ചാവക്കാട് സ്വദേശി ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിൾ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നൽകിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ രേഷ്മയ്ക്കെതിരെ കേസുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലും രേഷ്മയ്ക്ക് കേസ്സുള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...