പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. ഏപ്രിൽ ഇരുപതിന് ആണ് സംഭവം. കിണാശ്ശേരിയിലുള്ള ഒരു വ്യവസായിയുടെ വീട്ടിലേക്ക് ജീവനക്കാരൻ ബൈക്കിൽ 30 ലക്ഷം രൂപയുമായി വരുന്നു. മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ ഇയാളെ ആക്രമിച്ചു. തലയ്ക്ക് കമ്പി കൊണ്ട് അടിച്ചു. കണ്ണിൽ മുളക് സ്പ്രേ അടിച്ചു. ശേഷം പണവുമായി മുങ്ങി. ഈ കേസിലെ മുഖ്യസൂത്രധാരൻ ജംഷീർ, ഗൂഢാലോചനയിൽ പങ്കെടുത്ത ഒറ്റപ്പാലം സ്വദേശി രാമചന്ദ്രൻ എന്നിവരെയാണ് പാലക്കാട് ടൌൺ സൌത്ത് പോലീസ് അറസ്റ്റു ചെയ്തത്.
വ്യവസായിക്ക് സ്ഥിരമായി പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ കവർച്ചയ്ക്കായി വൻ ആസുത്രണം നടത്തി. പണം തട്ടുന്ന കേസിലെ നിരവധിപേരെ കവർച്ചായി ഉപയോഗിച്ചു. നൂറോളം സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവർച്ചാ സംഘത്തിലെ മറ്റുള്ളവർകാക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ജംഷീർ , രാമചന്ദ്രൻ എന്നിവരെ റിമാൻഡ് ചെയ്തു. പ്രതികളിൽ രാമചന്ദ്രൻ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. ഒറ്റപ്പാലം പോലീസ് ഇയാൾക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും സൗത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































