കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ ഭരണ , പ്രതിപക്ഷ യൂണിയനുകളുടെ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെ തുടർന്ന് ഇന്ന് മുതൽ ഭരണ- പ്രതിപക്ഷ യൂണിയൻ സംയുക്ത സമരം തുടങ്ങും. രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം. മുഴുവൻ ശമ്പളവും 5-ാം തിയതി നൽകുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. എന്നാൽ രണ്ടാം ഗഡു ശമ്പള വിതരണത്തിന് 50 കോടി കെ.എസ്.ആര്‍.ടി.സി അഭ്യർത്ഥിച്ചിരുന്നെങ്കിലും ധനവകുപ്പ് പണമനുവദിച്ചില്ല. 8 ന് ബിഎംഎസ് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം എട്ടിന് ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചു.

ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ ഈ മാസം എട്ട് മുതൽ ബി.എം.എസ് സമരം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...