തൃശ്ശൂർ: തൃശ്ശൂരിൽ ആഢംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തൃശ്ശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ചിയ്യാരം സ്വദേശി അലക്സ് ,പുവ്വത്തൂർ സ്വദേശി റിയാസ് , ആലപ്പുഴ പനവള്ളി സ്വദേശി പ്രവീൺരാജ് , ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ചാക്കോ എന്നിവരാണ് ലഹരി വിരുദ്ധസേനയുടെ പിടിയിലായത്. ഒറീസയിൽ നിന്ന് മൊത്തവിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വിൽപ്പന. കഞ്ചാവ് കടത്തുന്നതിന് ഇവർ സ്വകാര്യ കാറുകളാണ് ഉപയോഗിക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഹരിയാന രജിസ്ട്രേഷനുള്ള ആഢംബര കാറിലാണ് ഇത്തവണ കടത്തിയത്.
അറസ്റ്റിലായ പ്രതികളിൽ ചിയ്യാരം സ്വദേശി അലക്സിനെ മുമ്പ് പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷനിലെ കേസിൽ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലാണ് ഇയാളിപ്പോൾ. പ്രവീൺരാജിന് പാലക്കാടും, എറണാകുളത്തും തൃശ്ശൂരിലും കഞ്ചാവ് കടത്തിയ കേസുകളും അടിപിടി കേസുകളുമുണ്ട്. ചാക്കോയും, റിയാസും അടിപിടി കേസുകളിൽ പ്രതിയാണ്.ഇവരുടെ സാമ്പത്തിക സ്ത്രോതസ്സും, കഞ്ചാവ് വിതരണം ചെയ്തവരെപ്പറ്റിയും, ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































