മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പോലീസും

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ: മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പോലീസും. സംസ്ഥാനത്തിന് പുറത്ത് നിന്നും ആയുധങ്ങൾ മണിപ്പൂരിലേക്ക് എത്തുന്നുണ്ട് എന്നാണ് മെയ്തി വിഭാഗത്തിൻ്റെ ആരോപണം. ഡൽഹി ജന്തർ മന്ദറിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണാമെന്ന് ആവശ്യപ്പെട്ട് മെയ്തി വിഭാഗം യുവാക്കൾ പ്രതിഷേധിച്ചു. കലാപം പൊട്ടി പുറപ്പെട്ട ചുരചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രി മണിപ്പൂരിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വോട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പടെ എട്ട് ജില്ലകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. എന്നാൽ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗോത്ര വിഭാഗമായ കുകി ആണെന്നാണ് മെയ്തെയി ആരോപിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങൾ അവസാനിപ്പിക്കണമെന്നും മ്യാൻമറിൽ നിന്നുള്ള അനധികൃത ആയുധ വിതരണം തടയണം എന്നുമാണ് ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധിച്ച ഡൽഹിയിൽ കഴിയുന്ന മണിപ്പൂർ സ്വദേശികളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...