കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ എംഡിഎം എ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും തലശ്ശേരിയിൽ നിന്നുമാണ് ട്രെയിൻ മാർഗവും ബസ് മാർഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തി വരുന്നതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.

പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത എംഡി എം എ 25000 രൂപയ്ക്ക് പ്രതി തലശ്ശേരിയിൽ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു. എൻഡിപിഎസ് നിയമം പ്രകാരം 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡി എം എ ആയിരം രൂപയുടെ ചെറിയ ബാഗുകളിൽ ആക്കി വിൽപ്പന നടത്താറാണ് പതിവ് എന്ന് പ്രതി സമ്മതിച്ചു. പ്രതി വില്പനയ്ക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്ത പാർട്ടിയിൽ എക്സൈസ് ഓഫീസർ അനിൽകുമാർ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി ഷാജു ,മുഹമ്മദ് അബ്ദുൽ റൗഫ്, എൻ ജലാലുദ്ദീൻ,വിനു വി.വി , സതീഷ് പി കെ , എക്സൈസ് ഡ്രൈവർ ബിബിനേഷ് എം.എം എന്നിവരും ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...