സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. ഇടനിലക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം അഴിമതി പണം പിടിച്ചെടുത്തു. കൂടുതൽ പണം ഓൺലൈൻ വഴി കൈമാറിയതിന് തെളിവ് ലഭിച്ചു.vസബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം എഴുത്തുകാർ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്നലെ വൈകിട്ട് മിന്നൽ പരിശോധന. ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ സംഘടിപ്പിച്ച മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും അഴിമതി പണവും ആണ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. 7 സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 37, 850 രൂപ കണ്ടെത്തി. നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 15,190 രൂപ കണ്ടെത്തി. 19 ഉദ്യോഗസ്ഥർ വിവിധ ആധാരം എഴുത്തുകാരിൽ യുപിഐ ഇടപാടുകളിലൂടെ 9,65905 രൂപ കൈക്കൂലി കൈപ്പറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ക്രമക്കേട് കണ്ടെത്തിയതും കൈക്കൂലി പണം പിടികൂടിയതും കാസർഗോഡ് നിന്നാണ്. 2,78300 രൂപയാണ് പിടിച്ചെടുത്ത കൈക്കൂലി പണം. യുപിഐ ഇടപാടുകളിലൂടെ നിലവിൽ കണ്ടെത്തിയതിന് പുറമേ കൂടുതൽ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നാണ് വിജിലൻസിന്റെ നിഗമനം. ഇതിനായി ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും കൂടുതൽ പരിശോധിക്കും. സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം
രജിസ്റ്റർ ചെയ്യുന്നതിനും മറ്റു ഉദ്യോഗസ്ഥരും ഇടനിലക്കാരും പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...