മറ്റൊരു ബന്ധത്തെച്ചൊല്ലി തർക്കം ; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ ​

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ ഹസൻസൂർ ഇസ്ലാം അറസ്റ്റിലായി. ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പേലീസ് പറഞ്ഞു. ​ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ രണ്ട് വർഷമായി ജൊനാലിയും ഹസൻസൂറും തമ്മിൽ അടുപ്പത്തിലാണ്. ഇതിനിടെ ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമായി. ഈ ബന്ധത്തെ ജൊനാലി ചോ​ദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയിൽ തള്ളിയെന്നും പ്രതി സമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...