നഴ്സിംഗ് കോളേജിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു പൂട്ടി. പഴയുകുന്നുമേൽ പഞ്ചായത്ത് കിളിമാനൂർ പോലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനാൽ പ്രവർത്തിക്കാൻ ലൈസൻസ് നല്കിയിരുന്നില്ലെന്ന് പഞ്ചായത്ത്. അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ വിദ്യാർത്ഥികളിൽ നിന്ന് എസ്എംഎസി തട്ടിയത് ലക്ഷങ്ങൾ. രാജീവ് ഗാന്ധി സർവകലാശാലക്ക് കീഴിലെ കർണ്ണാടക കോളേജിൽ അഡ്മിഷൻ തരപ്പെടുത്തി എന്ന് പറഞ്ഞാണ് എസ്എംഎസി ഗ്ലോബൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ കിളിമാനൂർ ശാഖാ തട്ടിപ്പ് നടത്തിയത്.

അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ ലക്ഷക്കണക്കിന് രൂപയാണ് കിളിമാനൂരിലെ പത്ത് വിദ്യാർത്ഥികളിൽ നിന്ന് തട്ടിയത്. കൂടാതെ രക്ഷിതാക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ എന്ന വ്യാജേനെ മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ലോണും തരപ്പെടുത്തി. ബംഗളുരുവിൽ എത്തിയ വിദ്യാർഥികൾ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്ന് ചൂണ്ടിക്കാട്ടി പഴയകുന്നുമ്മേൽ പഞ്ചായത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിളിമാനൂർ പോലീസിന്റെ നടപടി.

വിദ്യാഭ്യാസ രേഖകൾ ഉൾപ്പെടെ എസ്എംഎസി പിടിച്ചിവെച്ചിരിക്കുകയാണെന്നും, തിരികെ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും തട്ടിപ്പിനിരയായ വിദ്യാർഥികൾ പറഞ്ഞു. തട്ടിപ്പിനിരയായ 10 വിദ്യാർഥികൾ കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നത്. അതേസമയം നിയമപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാമെന്നാണ് പോലീസ് നിലപാട്. വിഷയം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...