ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല ; 25 കാരിയായ ഭാര്യ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഹെന്നൂരില്‍ ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. നന്ദിനി (25) ആണ് മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയവെച്ച ശേഷമാണ് യുവതി തുങ്ങി മരിച്ചത്. ഹെന്നൂര്‍ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ഹെന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ആറു വര്‍ഷം മുന്‍പാണ് നന്ദിനി വിവാഹിതയായത്. സംഭവ ദിവസം രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയ ഭര്‍ത്താവ് ഗൗതമുമായി ഭാര്യ നന്ദിനി വഴക്കിട്ടിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോള്‍ ചോക്ലേറ്റ് കൊണ്ട് വരാന്‍ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കി വീട്ടില്‍ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോണ്‍ കാളുകള്‍ എടുത്തില്ലെന്നും പോലീസ് പറയുന്നു. പിന്നീട് വാട്‌സാപ്പില്‍ താന്‍ പോവുകയാണെന്നും നേരത്തെ എത്തി മക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നും മെസ്സേജ് അയച്ച് നന്ദിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...