എംബിഎക്കാരൻ വീട്ടമ്മയുടെ മാല പൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചേരാനെല്ലൂരില്‍ എംബിഎക്കാരന്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താനെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലി കഴിഞ്ഞ മടങ്ങിയ അമ്പലക്കടവ് സ്വദേശിനിയുടെ മൂന്നരപവന്‍റെ മാലയാണ് സോബിന്‍ കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചകഴി‍ഞ്ഞ് മൂന്നിന് ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയില്‍വെച്ചായിരുന്നു സംഭവം. മുഖം മറച്ച് വീട്ടമ്മയെ പിന്തുടര്‍ന്ന സോബിന്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയാണ് ചെയ്തത്. പിന്നാലെ വീട്ടമ്മ പോലീസിനെ സമീപിച്ചത്.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ചേരാനെല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തിന്‍റെ ബൈക്കിലാണ് സോബിന്‍ കവര്‍ച്ച നടത്തിയത്. സുഹൃത്തിന‍െ കണ്ടെത്തിയ പൊലീസ് രാത്രിയോടെ സോബിനെ വീട്ടില്‍ നിന്ന് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. എംബിഎ പഠനം പൂര്‍ത്തിയാക്കിയ സോബിന്‍ നിലവില്‍ എവിടെയും ജോലിക്ക് പോകുന്നില്ല. വീട്ടിലെ പഴയകാര്‍ മാറ്റി പുതിയത് വാങ്ങാന്‍ സോബിന്‍ പദ്ധതിയിട്ടിരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് സോബിന്‍റെ മൊഴി.മോഷ്ടിച്ച മാല സോബിന്‍ നേരെ ബാങ്കിലെത്തി പണയംവെച്ചു. കറുത്ത കോട്ട് ധരിച്ചെത്തിയ യുവാവാണ് കവര്‍ച്ച നടത്തിയതെന്ന് വീട്ടമ്മ നല്‍കിയ വിവരം ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...