മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു ; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി – ഭര്‍ത്താവിനെതിരേ യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഭർത്താവിനെതിരേ ഭാര്യ റൂറൽ എസ്.പി ക്ക് പരാതി നൽകി. കായംകുളം സ്വദേശിയായ 27 കാരിയാണ് കലൂർ സ്വദേശിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇ – കൊമേഴ്സ് വിതരണ ശൃംഖലയിൽ ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് കൂടെക്കൂടിയ ഇയാൾക്കൊപ്പം ബെംഗളൂരുവിൽ യാത്രപോകുകയും അവിടെവെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധിതവണ പീഡനത്തിനിരയാക്കിയെന്നും പരാതിക്കാരി പറയുന്നു. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ പലരീതികളും ഉപയോഗിച്ച് ഇയാൾ ഗർഭം അലസിപ്പിക്കുകയും ചെയ്തു. വിവാഹവാഗ്ദാനം നൽകിയാണ് ഗർഭം അലസിപ്പിച്ചത്. പിന്നീട് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതിപ്പെടുമെന്നറിയിച്ചതോടെ രഹസ്യമായി രജിസ്റ്റർവിവാഹം ചെയ്തു. എടത്തലയിൽ വാടകവീടെടുത്ത് താമസിക്കുകയും ചെയ്തു.

വിവാഹത്തിനുശേഷം ശാരീരിക പീഡനങ്ങൾ തുടരുകയും നിറത്തിന്റെയും പ്രായത്തിന്റെയും പേരിൽ അധിക്ഷേപിക്കുകയും ചെയ്ത യുവാവ് പെട്ടന്ന് ഒരു ദിവസം യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അതിനിടയിൽ തന്റെ സ്വർണവും പണവുമെല്ലാം യുവാവ് കൈക്കലാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലൂർ സ്വദേശിയായ ഭർത്താവിനെതിരേ ഗാർഹിക പീഡനത്തിന് എടത്തല പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...