ട്രെയിൻ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ട്രെയിനിൻ്റെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ. 20 വയസുകാരിയായ യുവതിയാണ് ട്രെയിൻ്റെ ശുചിമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. യാത്രക്കിടെ വെച്ച് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും യുവതി തിരികെവരാത്തതിനെ തുടർന്ന് യാത്രക്കാർ വിവരം അധികൃതരെ അറിയിച്ചു.

തുടർന്ന് ടിക്കറ്റ് എക്സാമിനറും യാത്രക്കാരും ചേർന്ന് ശുചിമുറി തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഉച്ചക്ക് 1.10ന് സ്റ്റോപ്പില്ലാത്ത ട്രെയിൻ ദഹാനു റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. ഇവിടെ വെച്ച് അധികൃതരെത്തി ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ കഴുത്തിനു ചുറ്റും തുണിചുറ്റിയ നിലയിൽ യുവതി നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. യുവതിയിൽ നിന്ന് ലഭിച്ച ആധാർ വിവരങ്ങൾ പ്രകാരം ബിഹാർ സ്വദേശിയായ ആരതി കുമാരിയാണ് മരണപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...