വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപ തട്ടി ; മുഖ്യപ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി. ലുധിയാന സ്വദേശിയായ ജീവൻ റാം (28) ആണ് കണ്ണൂർ സൈബർ പോലീസിന്റെ പിടിയിലായത്. ഉത്തരേന്ത്യയിലെ കൊടും തണുപ്പിൽ അഞ്ചുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് സാഹസികമായി വലയിലാക്കിയത്. കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ഡോക്ടറെ വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടെന്നും ഇത് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ മണിക്കൂറുകളോളം ഡിജിറ്റൽ അറസ്റ്റിൽ നിർത്തിയാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.

ഭയം കാരണം 1050000 രൂപയാണ് പരാതിക്കാരി കൈമാറിയത്. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ ഡോക്ടർ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ കണ്ണൂർ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ പണം പോയത് പഞ്ചാബിലെ അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. പിടിയിലായ ജീവൻ റാം മാത്രം 7.5 ലക്ഷം രൂപ ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘം ലുധിയാനയിൽ എത്തിയെങ്കിലും പ്രതി ലൊക്കേഷൻ തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ വസന്ത് വിഹാർ ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ പോലീസ് വളഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...