ചെന്നൈ: സിനിമ കാണാന്‍ തിയറ്ററിലെത്തിയ യുവതി നാലാംനിലയില്‍ നിന്ന് ചാടിമരിച്ചു. മക്കളോടൊപ്പം സിനിമ കാണാന്‍ തിയറ്ററിലെത്തി, ശുചിമുറിയില്‍ പോകുകയാണെന്നു പറഞ്ഞാണ് യുവതി ചാടിയത്. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവള കോംപൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്.
ശുചിമുറിയില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍ക്കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു. മുകളില്‍ നിന്ന് താഴെക്ക് വീഴുന്നത് കണ്ട ചിലര്‍ ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുനടന്ന മക്കളെ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് പോലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്.