സിനിമ കാണാൻ തിയറ്ററിലെത്തിയ യുവതി നാലാംനിലയിൽ നിന്ന് ചാടിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സിനിമ കാണാന്‍ തിയറ്ററിലെത്തിയ യുവതി നാലാംനിലയില്‍ നിന്ന് ചാടിമരിച്ചു. മക്കളോടൊപ്പം സിനിമ കാണാന്‍ തിയറ്ററിലെത്തി, ശുചിമുറിയില്‍ പോകുകയാണെന്നു പറഞ്ഞാണ് യുവതി ചാടിയത്. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവള കോംപൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്.

ശുചിമുറിയില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍ക്കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു. മുകളില്‍ നിന്ന് താഴെക്ക് വീഴുന്നത് കണ്ട ചിലര്‍ ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുനടന്ന മക്കളെ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് പോലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...