യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവിനായി തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ എം.സി.കവല സ്വദേശി മലയക്കാവിൽ സുബിൻറെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് രതീഷെന്ന് വിളിക്കുന്ന സുബിനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സുബിന്‍റെയും രജനിയുടെയും ഇളയ മകൻ സ്ക്കൂളിൽ നിന്നെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ അമ്മ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പോലീസ് നടത്തിയ പരിശോധനയിൽ രജനിയുടെ തലക്ക് മുറിവേറ്റതായി കണ്ടെത്തി. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഉച്ചവരെ സുബിൻ വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം സുബിൻ ഓട്ടോയിൽ കയറി വരുന്നതും, പരപ്പ് എന്ന സ്ഥലത്ത് നിന്നും ബസ്സിൽ കയറി പോകുന്നതും നാട്ടുകാർ കണ്ടിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...