ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കായംകുളം : ജോലി ചെയ്യുന്നതിനിടെ റെയില്‍വേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഗേറ്റ് കീപ്പര്‍ അശ്വതിക്ക് പരിക്കേറ്റു. മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടെമുക്കാലോടെയാണ് ആക്രമണം നടന്നത്. ട്രെയിന്‍ കടന്നു പോയതിന് ശേഷം ഗേറ്റ് ഉയര്‍ത്തി റൂമിലേക്ക് പ്രവേശിച്ച അശ്വതിയെ മോഷ്ടാവ് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിട്ട് ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു.

മോഷണം ശ്രമം തടയുന്നതിനിടെയാണ് അക്രമി അശ്വതിയെ പരിക്കേല്‍പ്പിച്ചത്. മോഷ്ടാവ് കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നതായി അശ്വതി പറഞ്ഞു. രക്ഷപ്പെടാനായി അശ്വതി മോഷ്ടാവിന്റെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. കായംകുളം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ നിരിക്ഷണ ക്യാമറകള്‍ പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...