ട്രെയിനിൽ ഉപദ്രവിച്ചയാൾക്ക് യുവതിയുടെ വക ‘മേക്കോവർ’ ; മുഖത്ത് ലിപ്സ്റ്റിക്ക് തേച്ചുവിട്ട് വ്യത്യസ്തമായ പ്രതികാരം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’. സംഭവത്തിന്റെ ​ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി.മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയിൽവെച്ചാണ് ട്രെയിനിൽ ഈ സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. യുവാവ് യാത്രക്കാരിയെ ഉപദ്രവിച്ചതോടെ ഇവരും ട്രെയിനിലുണ്ടായിരുന്ന മറ്റു യുവതികളും ഇത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് യുവാവിനെ സീറ്റിൽ പിടിച്ചിരുത്തി ചുണ്ടിലും മുഖത്തും ലിപ്സ്റ്റിക് തേച്ചും വളകൾ അണിയിച്ചും പ്രതിഷേധമറിയിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരേ ഇത്തരം പ്രതീകാത്മക പ്രതിഷേധം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അതിക്രമം നേരിട്ടാൽ ഉടൻ തന്നെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ച് സഹായം തേടണമെന്നാണ് പൊലീസിന്റെയും അധികൃതരുടെയും നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...