മത്സരിക്കാന്‍ സീറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ രഹസ്യ ബന്ധം പുറത്താക്കുമെന്ന് വനിതാ നേതാവ് ; കുരുക്കിലായി കോണ്‍ഗ്രസ് നേതാവ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി. കോഴിക്കോട്ടെ പ്രമുഖ കോണ്‍​ഗ്രസ് നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശം അയച്ചത്. ജില്ലയിലെ പ്രമുഖ നേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സീറ്റിന് വേണ്ടി എ-ഐ ​ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് പിടിവലിയിലാണ്. ഇതിനിടെയാണ് പ്രമുഖ നേതാവിന് ഭീഷണി സന്ദേശം എത്തിയത്. ഇദ്ദേഹം ഐ ​ഗ്രൂപ്പില്‍പെട്ടയാളാണെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണം. സംഭവത്തില്‍ അവര്‍ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു. തര്‍ക്കങ്ങളിലും ഭീഷണികളിലും പെട്ട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. അതേസമയം കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...