അശ്ലീല വീഡിയോ നിർമ്മിക്കാൻ വിസമ്മതിച്ച യുവതിയെ ആറ് മാസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: അശ്ലീല വീഡിയോകൾ നിർമ്മിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും വിസമ്മതിച്ച യുവതിയ്ക്ക് ക്രൂരമർദ്ദനവും ദിവസങ്ങളോളം നീണ്ട പീഢനവുമെന്ന് പരാതി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. കൂടുതൽ വരുമാനമുള്ള ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ ഹൗറയിൽ എത്തിച്ച ആരിയൻ ഖാൻ എന്ന യുവാവും മാതാവും ചേർന്നാണ് യുവതിയെ പീഢിപ്പിച്ചത്. ആറ് മാസത്തോളം ഫ്ലാറ്റിൽ ഇരുവരും യുവതിയെ അടച്ചിട്ടതായാണ് പരാതി. മർദ്ദനത്തിൻ്റെ ഭാ​ഗമായി യുവതിയുടെ കൈ-കാലുകളു പല്ലും ഒടിഞ്ഞുവെന്നും പരാതിയുണ്ട്. ഇരുമ്പ് വടികൊണ്ട് യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ദിവസങ്ങളോളം യുവതിയ്ക്ക് ഭക്ഷണം നൽകിയില്ല എന്നും പരാതിയുണ്ട്. പീഢനത്തിനും ശാരീരിക മർദ്ദനത്തിനും ഇരയായ യുവതി സാഗോർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യുവതിയുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നാണ് റിപ്പോ‍ർട്ട്. ഖാർദാഹ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകി, ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് യുവതി രക്ഷപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹതിയിൽ താമസിച്ചിരുന്ന യുവതിയെ ഹൗറ ജില്ലയിൽ നിന്നുള്ള ആരിയൻ ഖാൻ കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയാളെ വിശ്വസിച്ച് ഹൗറയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ യുവതിയെ ദോംജൂരിലെ അയാളുടെ ഫ്ലാറ്റിൽ നിർബന്ധിതമായി തടങ്കലിൽ വെയ്ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...