വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിന്‍സി പി അസീസ് ( 35 ) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച  ഡ്യൂട്ടിക്ക്  സ്റ്റേഷനിലേക്ക് പോകവേ മെഴുവേലി കുറിയാനി പള്ളി ജംഗ്ഷനില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടം പറ്റി വഴിയില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു. വിവരമറിഞ്ഞ് ഇലവുംതിട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാരെത്തിയാണ് സിന്‍സിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതലയാണ് സിന്‍സി നിർവഹിച്ചിരുന്നത്. ഭര്‍ത്താവ് കുളനട തണുങ്ങാട്ടില്‍, ടി.ആര്‍ സനല്‍ കുമാര്‍.  മകന്‍ സിദ്ധാര്‍ദ്ധ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...