കാമുകനെ കെട്ടിയിട്ട് തീകൊളുത്തി കൊന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തന്നെ അവഗണിക്കുന്നു എന്ന സംശയത്തെത്തുടർന്ന് യുവതി കാമുകനെ വിളിച്ചുവരുത്തി തീകൊളുത്തി കൊന്നു. ബെംഗളൂരു അങ്കനപുര സ്വദേശി കിരൺ ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകയായ പ്രേമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവംനടന്നത്. വിവാഹ അഭ്യർഥന നടത്താനെന്ന വ്യാജേനയാണ് പ്രേമ കിരണിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. പാശ്ചാത്യ ശൈലിയിൽ സർപ്രൈസ് നൽകാനെന്ന പേരിൽ കിരണിനെക്കൊണ്ട് മുട്ടുകുത്തിച്ച ശേഷം യുവതി ഇയാളുടെ കൈകാലുകൾ കെട്ടിയിടുകയും കണ്ണുകൾ മൂടുകയും ചെയ്തു. കെട്ടുകളുടെ മുറുക്കത്തെക്കുറിച്ച് കിരൺ ചോദിച്ചപ്പോൾ ഇതെല്ലാം തമാശയുടെ ഭാഗമാണെന്ന് പറഞ്ഞ് പ്രേമ വിശ്വസിപ്പിച്ചു. തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ കിരണിന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

രാജാജിനഗറിലെ ഒരു ടെലികോം സ്റ്റോറിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. കുറച്ചുനാളുകളായി കിരൺ തന്നെ അവഗണിക്കുന്നതായി പ്രേമയ്ക്ക് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രേമയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...