യുവതി ഒരു വയസുകാരന്‍ മകനുമായി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂരില്‍ ഒല്ലാല്‍ ലെവല്‍ ക്രോസിന് സമീപം യുവതി ഒരു വയസുകാരനായ മകനൊപ്പം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒഴുകുംപാറ സ്വദേശി ശ്രീലക്ഷ്മി, മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. ഒല്ലാല്‍ ലെവല്‍ക്രോസിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടത്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഗ്രിന്റോ വിദേശത്തേക്ക് പോയത്.

പ്രസവത്തിന് പിന്നാലെ ശ്രീലക്ഷ്മിക്ക് വിഷാദ രോഗമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതാണോ മരണ കാരണമെന്ന് അന്വേഷിക്കും. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ് പ്രസിന് മുന്നിലേക്ക് ഒരു വയസുകാരനായ മകനുമായി ശ്രീലക്ഷ്മി എടുത്തു ചാടുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി പോലീസിനെ വിവരം അറിയിച്ചു. മടവൂര്‍ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. പരവൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...