മലപ്പുറം : അന്യ സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. ക്വാര്‍ട്ടേഴ്സില്‍ ദുര്‍ഗന്ധം വമിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ സ്ത്രീയെ കടയില്‍ കണ്ടവരുണ്ട്. ഇവരുടെ ഭര്‍ത്താവും കുട്ടികളും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌പി എം സന്തോഷിന്റെ നേതൃത്വത്തില്‍ മങ്കട സിഐ യു.കെ ഷാജഹാനും സംഘവുമാണ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി വൈ എസ് പി കെ എം ബിജു സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. മൃതദേഹം വിദഗ്ധ പരിശോധനക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.





























