മെട്രോ നിര്‍മ്മാണ പരിസരത്ത് ബാഗില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒരു സ്ത്രീയുടെ തലയോട്ടി ഉള്‍പ്പെടെ വികൃതമാക്കിയ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലിയില്‍ മെട്രോ നിര്‍മ്മാണ പരിസരത്തുനിന്നും കണ്ടെത്തി. തെക്ക് കിഴക്കന്‍ ദില്ലിയിലെ സരായ് കാലേ ഖാനിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ജീര്‍ണിച്ച വിവിധ ഘട്ടങ്ങളിലുള്ള മനുഷ്യ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതായി ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ബാഗില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

മെട്രോ നിര്‍മ്മാണ സ്ഥലത്തിന്റെ മേല്‍പ്പാലത്തോട് ചേര്‍ന്നുള്ള സരായ് കാലെ ഖാന്‍ സമീപമായിരുന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ തുടര്‍നടപടികള്‍ക്കായി എയിംസ് ട്രോമ ആശുപത്രിയിലേക്ക് മാറ്റി. കണ്ടെടുത്ത വികൃതമാക്കിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...