ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റി യുവാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ഒരു യുവാവ് കാറില്‍ കയറ്റുന്ന വീഡിയോ പുറത്ത്. തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ അക്രമം. യുവതിയെ നടുറോഡില്‍ വച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിടുകയായിരുന്നു. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. യുവതി കാറില്‍ കയറിയതോടെ ഇരു ഡോറുകളും അടച്ചു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാര്‍ ഡ്രൈവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കിന് സമീപമാണ് ഈ കാര്‍ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഡല്‍ഹി പോലീസ് മൂന്ന് യാത്രക്കാര്‍ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രോഹിണി മുതല്‍ വികാസ്പുരി വരെ യൂബര്‍ ആപ്പ് വഴിയാണ് വാഹനം ബുക്ക് ചെയ്തത്. വഴിമധ്യേ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് ദേഹോപദ്രവത്തില്‍ കലാശിച്ചെന്നും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...