യുവതിയുടെ കൊലപാതകം : പ്രതി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ. റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യനന്ദന്റെ മകൻ അതുൽ സത്യ(29)നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാന്നി പോലീസിന്റെ നിരീക്ഷണത്തിൽചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി എട്ടരയോടെ റാന്നി കീക്കൊഴൂർ മലർവാടി ഇരട്ടത്തലപനക്കൽ വീട്ടിൽ രഞ്ജിത(27)യെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

ആക്രമണത്തിൽ രജിതയുടെ മാതാപിതാക്കളായ രാജുവിനും ഗീതയ്ക്കും സഹോദരി അപ്പുവിനും പരിക്കേറ്റിരുന്നു. രാജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ വെച്ച് കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകം, ലഹരിമരുന്ന് കച്ചവടം, ദേഹോപദ്രം ഏൽപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ.

മറ്റൊരാളുടെ ഭാര്യയായ രഞ്ജിതയുമൊത്ത് താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ ദേഹോപദ്രവവും മാനസിക പീഡനവും സഹിക്കവയ്യാതെ രഞ്ജിതയുടെ പിതാവ് മകളെയും രണ്ട് കുട്ടികളെയും വീട്ടിൽ കൂട്ടിക്കൊണ്ടു വന്നിരുന്നു. തുട‍ർന്ന് തന്നോടൊപ്പം ജീവിക്കാൻ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് ഇന്നലെ രാത്രി ഏട്ടരയോടെ
കീക്കൊഴൂർ ഇരട്ടപനക്കൽ വീട്ടിൽ വടിവാളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തുകയാണ് ഉണ്ടായത്. തടയാൻ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു.

രാജുവിന്റെ ഇടതുകൈ മസ്സിൽ ഭാഗത്തും ഇടതു കക്ഷത്തിന് താഴെയും ഗീതയുടെ ഇരുകൈകൾക്കും അപ്പുവിൻെറ ഇടതുകൈ മസ്സിൽഭാഗത്തും മാരകമായി മുറിവേറ്റു. ഇയാളുടെ ഭീഷണി സംബന്ധിച്ച് ഗീത പോലീസിൽ പരാതി നൽകിയത് പ്രകോപനമുണ്ടാക്കിയതായി കരുതുന്നു. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തിനെ മർദ്ദിച്ചുകൊന്ന കേസിലും ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹരിക്കടത്ത് കേസുകളിലും പ്രതിയാണ് അതുൽ.

റാന്നി തോട്ടമൺ പൊവ്വത്ത് മേൽമുറിയിൽ രാജീവ് കുമാറി(38)നെയാണ് 2020 ൽ ഇയാൾ കൊലപ്പെടുത്തിയത്. ആ വർഷം തന്നെ ലിജോ സി തോമസ് എന്നയാളെ മർദ്ദിച്ച കേസിലും പ്രതിയായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിക്കടത്ത് തുടരുകയായിരുന്നു. കഞ്ചാവ് കടത്തിന് റാന്നി എക്സൈസ് കേസ് ആണുള്ളത്. കൊടും കുറ്റവാളിയായ ഇയാൾക്ക് നല്ല നടപ്പിന് ബോണ്ട് വെയ്ക്കുന്നതിനായി തിരുവല്ല ആർ.ഡി.ഒ കോടതിയിൽ നടപടികൾ നടന്ന് വരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചൂടിന് പിന്നാലെ കനത്ത മഴയും ഇടിമിന്നലും ; ജാർഖണ്ഡിലും ബിഹാറിലുമായി 18 മരണം

0
ന്യൂഡൽഹി : ശക്തമായ മഴക്കും ഇടിമിന്നലിനും പിന്നാലെ ബിഹാറിലും ജാർഖണ്ഡിലുമായി 18...

ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന് മുൻ...

0
തിരുവനന്തപുരം: ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം...

കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപിടിച്ചു

0
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപ്പിടിച്ചു. ബൈപ്പാസ് റോഡിൽവെച്ചാണ് അപകടം....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്...