പെണ്‍കുട്ടികളോട് മോശം പെരുമാറ്റം ; ക്രിമിനലിനെ നടുറോഡില്‍ കൈകാര്യം ചെയ്ത് സ്ത്രീകള്‍

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : പെൺകുട്ടികളോട് മോശമായി പെരുമാറിയയാളെ സ്ത്രീകൾ മർദിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിന്നറാവുവിനെയാണ് സ്ത്രീകൾ കൂട്ടത്തോടെ എത്തി നടുറോഡിലിട്ട് മർദിച്ചത്. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന പെൺകുട്ടികളോടാണ് ചിന്നറാവു മോശമായി പെരുമാറിയത്. പെൺകുട്ടികൾക്ക് ചോക്ലേറ്റ് നൽകാൻ ശ്രമിക്കുകയും ചെയ്തു. ചിന്നറാവുവിന്റെ പെരുമാറ്റത്തിൽ ഭയന്ന പെൺകുട്ടികൾ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്നാണ് പ്രദേശത്തെ സ്ത്രീകൾ സംഘടിച്ചെത്തി ചിന്നറാവുവിനെ കൈകാര്യം ചെയ്തത്.

പ്രദേശത്തെ മാർക്കറ്റിൽവെച്ചാണ് സ്ത്രീകൾ ഇയാളെ പിടികൂടിയത്. തുടർന്ന് സംഘം ചേർന്ന് മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്. ചിന്നറാവുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നേരത്തെയും സമാനകേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...