ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി സാരിയില്‍ തൂങ്ങി പുറത്തേക്ക് ചാടി , വീണ് ഗുരുതര പരിക്ക് ‌; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടിയ സംഭവത്തില്‍ ദുരൂഹത. ഇവരെ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഫ്‌ളാറ്റ്‌ ഉടമയെ പോലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 8 മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് തമിഴ്‌നാട്ടുകാരിയായ 50 വയസ്സുകാരി താഴേക്ക് ചാടിയത്. ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരി കെട്ടിയിട്ട് അതില്‍ തൂങ്ങിയാണ് അവര്‍ താഴേക്ക് ചാടിയത്. അതീവ ഗുരുതരാവസ്ഥയിലാണ് പിന്നീട് ഇവരെ പ്രദേശവാസികള്‍ കണ്ടെത്തുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ഇവര്‍. മാനസികസമ്മര്‍ദ്ദമോ ശാരീരികമായ പീഡനമോ ഇവര്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. താഴേക്ക് ചാടുമ്പോഴും ഫ്‌ളാറ്റിന്റെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസങ്ങളായി ഇവര്‍ ഫ്‌ളാറ്റിനുള്ളില്‍ അകപെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. ഫ്‌ളാറ്റിന്റെ ഉടമ എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്‌ളാറ്റ്. ഫ്‌ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...