ഗര്‍ഭച്ഛിദ്രത്തിന് ഇനി ഭർത്താവിൻ്റെ സമ്മതം ആവശ്യമില്ല ; യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിലെ സ്ത്രീകൾക്ക് അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ല. പുതിയ നിയമപ്രകാരം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയും ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു. സ്ത്രീയുടെ ജീവന് സുരക്ഷ നല്‍കുന്നതിനൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം യുഎഇ ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ​ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. ഗര്‍ഭിണിക്ക് അനുമതി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കോ ഭര്‍ത്താവിനോ ഗര്‍ഭച്ഛിദ്രത്തിനുളള അനുമതി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം എത്ര മാസം വരെ ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഗര്‍ഭധാരണം ആരംഭിച്ച് 120 ദിവസം കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ലായിരുന്നു. പുതിയ നിയമം ലൈസന്‍സുള്ള സൗകര്യ സ്ഥാപനങ്ങളെയും ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കുന്നുണ്ട്. ഇതോടൊപ്പം വാടക ഗര്‍ഭധാരണം കുറ്റകരമല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഐവിഎഫ് ചികിത്സ നടത്താനും നിയമം അനുവദിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...