126 കോടിയുടെ നികുതി വെട്ടിപ്പ് ; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപനാണ് ഡിസംബർ ഒന്നിന് അറസ്റ്റിലായത്.

കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ആണ് വമ്പൻ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 24ന് ജിഎസ്‍ടി ഇന്റലിജൻസ് -l യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡയറക്ടർമാർക്ക് സമൻസ് നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...