മദ്യം കഴിക്കുന്നവർക്ക് മുട്ട ഫ്രീ ; അനധികൃതമായി മദ്യവിൽപന നടത്തിയ സ്ത്രീക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : അനധികൃതമായി മദ്യവിൽപന നടത്തിയ സ്ത്രീക്കെതിരെ എക്സൈസ് കേസ് എടുത്തു. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തിൽ ശോഭന (60) ക്കെതിരെയാണ് നൂറനാട് എക്സൈസ് കേസ് എടുത്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.

മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവർ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകിയാണ് ശോഭന കച്ചവടം നടത്തിവന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാൻ പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിർത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സന്തോഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അനു , രാജീവ്, ശ്യാം എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...